മുന്നണിയില്‍ ജോര്‍ജ് അമിത സ്വാതന്ത്ര്യം കാണിക്കുന്നു: പി പി തങ്കച്ചന്‍
ശനി, 4 ഓഗസ്റ്റ് 2012 (17:09 IST)
PRO
PRO
ടി എന്‍ പ്രതാപനെ ആക്ഷേപിച്ചതില്‍ മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പി സി ജോര്‍ജിനെ വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിന്നാലെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും ജോര്‍ജിനെതിരെ രംഗത്ത്. പി സി ജോര്‍ജ് രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് പി പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. ജോര്‍ജ് മുതിര്‍ന്ന നേതാവാണ് അതുകൊണ്ടു തന്നെ ഭാഷയില്‍ മിതത്വം പാലിക്കണമെന്നും തങ്കച്ചന്‍ പറഞ്ഞു.
സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി പ്രവര്‍ത്തിക്കണം. ടി എന്‍ പ്രതാപനെ ജോര്‍ജ് ജാതി പരാമര്‍ശിച്ച് വിമര്‍ശിക്കരുതായിരുന്നു. മുന്നണി സംവിധാനത്തിന് ചേരാത്ത ചര്‍ച്ചയാണ് ജോര്‍ജ് നടത്തിയത്. ജാതി പറഞ്ഞതിലുള്ള വികാരമാണ് പ്രതാപന്റെ പ്രതികരണത്തില്‍ ഉള്ളതെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. ജോര്‍ജ് മുന്നണിയില്‍ അമിതസ്വാതന്ത്ര്യം എടുക്കുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്. മിതത്വം പാലിക്കണമെന്ന് പലപ്പോഴും നേരില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.
യു ഡി എഫിനെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവേണ്ട ചീഫ് വിപ്പ് പലപ്പോഴും മുന്നണിയില്‍ വിളളലുണ്ടാക്കുന്ന പ്രസ്‌താവനകളാണ് നടത്തുന്നതെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ഭരണം സുഗമമായി മുന്നോട്ടു കൊണ്ടു പോവേണ്ടയാളാണ് ചീഫ് വിപ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ യു ഡി എഫ് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരിരുന്നു. പ്രതാപന്‍ ഒറ്റയ്ക്കല്ല എന്ന് ജോര്‍ജ് മനസിലാക്കണം. പ്രതാപനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ല. വഴിയേ പോകുന്നവര്‍ക്കെല്ലാം കയറി കൊട്ടാവുന്ന ചെണ്ടയല്ല കോണ്‍ഗ്രസ് എം എല്‍ എമാര്‍. പി സി ജോര്‍ജിനെ കയറൂരി വിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്നും സതീശന്‍ പറഞ്ഞു. ജോര്‍ജിനെതിരെ ഹൈബി ഈഡനും രംഗത്ത് വന്നിരുന്നു.