പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സി പി ഐ നേതാവ് ബിനോയ് വിശ്വം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രയോഗിച്ച പരിസ്ഥിതി മൗലികവാദമെന്നത് തെറ്റായ പ്രയോഗമാണ്. മുതലാളിത്തം നടത്തുന്ന കൊള്ളയുടെ ഭാഗമാകുന്നതല്ല ഇടതുപക്ഷ വികസന നയമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പക്ഷത്തോടൊപ്പമുള്ളവര്‍ക്ക് വലതുപക്ഷ വികസന കാഴ്ചപ്പാടിനെ അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷ വികസനത്തിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു പിണറായി വിജയന്‍ അന്ധവും തീവ്രവും അശാസ്ത്രീയമായ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്ന് വ്യക്തമാക്കിയത്. ഇതിന് മറുപടിയെന്നോണമാണ് മുന്‍ വനംവകുപ്പ് മന്ത്രികൂടിയായ ബിനോയ് വിശ്വം രംഗത്തെത്തിയത്. നേരത്തെ അതിരപ്പിള്ളി വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിരുന്നു.