മുതലമട മണി കൊലക്കേസ്: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

ചൊവ്വ, 17 മാര്‍ച്ച് 2015 (18:31 IST)
ബി ജെ പി പ്രവര്‍ത്തകന്‍ മുതലമട മണി വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നും നാലും പ്രതികള്‍ക്ക് ആണ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. വിധി പ്രസ്താവന വേളയില്‍ ഹാജരാകാതിരുന്ന രണ്ട് പ്രതികള്‍ക്കും കോടതി അറസ്റ്റ് വാറണ്ട് അയച്ചു.
 
ബി ജെ പി കൊല്ലംകോട് മണ്ഡലം പ്രസിഡന്റ് ആയിരുന്ന പ്രസിഡന്റായിരുന്ന മണിയെ കൊലപെടുത്തിയ കേസിലാണ് ഒന്നും നാലും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. പാലക്കാട് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷത്തി പതിനയ്യായിരും രൂപ പിഴയും വിധിച്ചിട്ടുണ്ട്.
 
കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഭീകരസംഘടനയായ അല്‍ഉമ്മയുടെ സാന്നിധ്യം കണ്ടെത്തിയ കേസാണിത്. 19 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. പാലക്കാട്, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷെരീഫ്, സെയ്തലവി ബാവ, അബ്ദുല്‍ഖാദര്‍, സെയ്ത് ഹബീബ്‌കോയ തങ്ങള്‍ എന്നിവരാണ് കേസിലെ പ്രതികള്‍‍. ഗൂഢാലോചന, കൊലപാതകം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

വെബ്ദുനിയ വായിക്കുക