മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ അന്വേഷണം

വ്യാഴം, 15 മാര്‍ച്ച് 2012 (18:07 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതി അന്വേഷിക്കുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ അറിയിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നളിനി നെറ്റോ ഇക്കാര്യം വ്യക്തമാക്കിയത്.

പിറവത്ത് റോഡ് ഷോ നടത്തിയ മുഖ്യമന്ത്രി നിവേദനങ്ങള്‍ സ്വീകരിച്ചു എന്നായിരുന്നു ആരോപണം.

പിറവത്ത് 134 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 26 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക