മുഖ്യമന്ത്രിയുടെ രാജി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (09:20 IST)
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു.

സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റും സൗത്ത് ഗേറ്റും തിങ്കളാഴ്ച രാവിലെ മുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു തുടങ്ങി. എന്നാല്‍ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനിരിക്കെയാണ് ഉപരോധ സമരം.

വെബ്ദുനിയ വായിക്കുക