മുഖ്യമന്ത്രിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

തിങ്കള്‍, 20 ഏപ്രില്‍ 2015 (09:08 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുക. പരിപാടി നടക്കുന്നതിനാല്‍ സെന്‍ട്രല്‍  സ്റ്റേഡിയത്തിന് ചുറ്റും ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ജില്ലയില്‍ 16,253 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 13,449 എണ്ണത്തില്‍ നടപടികളായി. 5783 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അപേക്ഷിച്ചത്. 
 
വീടിനും സ്ഥലത്തിനും 3909 അപേക്ഷകരുണ്ട്. അംഗപരിമിതര്‍ക്കുള്ള സഹായത്തിന് 255, ജോലി, സ്വയംതൊഴില്‍ എന്നിവക്ക് 906, വായ്പകള്‍ക്ക് 996, പട്ടയത്തിന് 693 എന്നിങ്ങനെയാണ് പ്രധാന വിഭാഗങ്ങളില്‍ ലഭിച്ച പരാതികളുടെ എണ്ണം. 
 
ജില്ലയില്‍ ലഭിച്ച പരാതികളില്‍ 164 പേരെ മുഖ്യമന്ത്രി ജനസമ്പര്‍ക്കപരിപാടിയില്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ആരായും.

വെബ്ദുനിയ വായിക്കുക