മുഖ്യമന്ത്രിയുടെയും ബിജുവിന്റെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് ടൂറിസം വകുപ്പ്
ബുധന്‍, 28 ഓഗസ്റ്റ് 2013 (14:38 IST)
PRO
PRO
മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ടൂറിസം വകുപ്പ്. രേഖകള്‍ ഹാജരാക്കാന്‍ നേരത്തെ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഇട്ടിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷനു പോലും നല്‍കാന്‍ കഴിയില്ലെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. മന്ത്രിസഭയുടെ പരിഗണനയിലുള്ള രഹസ്യമായതിനാലാണ് നല്‍കാന്‍ കഴിയാത്തത് എന്നാണ് ടൂറിസം വകുപ്പിന്റെ വാദം.
മുഖ്യമന്ത്രിയുടെ ഓഫിസ് ഉപയോഗിച്ചാണ് ബിജുവും സരിതയും കൂടി തട്ടിപ്പുകള്‍ നടത്തിയത്. സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും തട്ടിപ്പ് നടത്താനുള്ള എല്ലാ ഒത്താശയും ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ്. ഇതിനിടെ ബിജുവും മുഖ്യമന്ത്രിയും ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പറയാനാകില്ലെന്ന് നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷന്‍ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടത്.