മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതില്‍ വീഴ്ച പൊലീസിന്റേതെന്ന് കെ സുധാകരന്‍

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (12:07 IST)
PRO
PRO
മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതില്‍ വീഴ്ച പൊലീസിന്റേതെന്ന് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി പോകുന്ന വഴി സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെയറിഞ്ഞു? താലിബാന്‍ മോഡല്‍ ആക്രമണമാണ് സിപിഎം കണ്ണൂരില്‍ നടത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

കണ്ണൂരിലെ പോലീസിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് കണ്ണൂര്‍ ഡിസിസിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് ഡിസിസി ആരോപിച്ചു. ഇന്ന് വൈകുന്നേരം കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്താനും ഡിസിസി തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക