മാലമോഷണം: തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍

വെള്ളി, 29 നവം‌ബര്‍ 2013 (18:29 IST)
PRO
PRO
മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. കോവൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാവിലെ തൊഴാനെത്തിയ അജിത എന്ന സ്ത്രീയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ്‌ സേലം സ്വദേശിയായ തമിഴ് സ്ത്രീയെ പിടികൂടിയത്.

കോവൂര്‍ സ്വദേശിയായ അജിതയുടെ നാലര പവന്റെ മാലയാണു മോഷ്ടിക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ വള്ളിയമ്മ എന്ന മഹേശ്വരി (32) സേലം റയില്‍വേ പുറമ്പോക്കിലാണു താമസിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ക്ഷേത്രത്തില്‍ പതിവിലേറെ തിരക്കുണ്ടായിരുന്ന സമയത്ത് അധിക തിരക്ക് ഉണ്ടാക്കിയപ്പോള്‍ അജിത താഴെവീഴുകയും ഇതിനിടയില്‍ വള്ളിയമ്മ അജിതയുടെ മാലപൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ വള്ളിയമ്മയെ ക്ഷേത്രത്തിനടുത്തു നിന്ന് പിടികൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക