രണ്ടാം മാറാട് സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ തത്പരകക്ഷികള്‍ ഇടപെട്ട് ഇത് തടയുകയായിരുന്നെന്നും വി എസ് പറഞ്ഞു.
ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വാര്‍ത്ത വന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കാര്‍ കടത്ത് കേസിലെ പ്രതി അലക്സില്‍ നിന്ന് കാര്‍ വാങ്ങിയ പ്രമുഖരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഇവരെ കൂട്ടു പ്രതിയാക്കണം. ഇയാളുടെ പാസ്പോര്‍ട്ട് തിരികെ നല്‍കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് എസ് ഐ ഇങ്ങനെ ചെയ്തതെന്നും വി എസ് പറഞ്ഞു.