മാധ്യമങ്ങളെ നേരിടാന്‍ ജനങ്ങളെ അണിനിരത്തും: പി ജയരാജന്‍
തിങ്കള്‍, 16 ജൂലൈ 2012 (20:28 IST)
PRO
PRO
പാര്‍ട്ടി നേതാക്കള്‍ക്കെതിരായി വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിയമപരമായി മാത്രമല്ല, ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബമുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ കായികമായി ആക്രമിക്കാനുള്ള പച്ചക്കൊടിയല്ല തന്റെ വാക്കുകളെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ തളിപറമ്പ് എം എല്‍ എ പ്രകാശന്‍ മാസ്റ്റര്‍ക്ക് എതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ലീഗ് നേതക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.