ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രണ്ടു മന്ത്രിമാരും ചീഫ് വിപ്പും രാജി വെക്കേണ്ടതായിരുന്നു എന്ന് ഉന്നതാധികാര സമിതിയില്‍ ജോര്‍ജ് അനുകൂലിയായ ടി എസ് ജോണ്‍ പറഞ്ഞു. പുറത്തു നിന്നു പിന്തുണയ്ക്കുകയായിരുന്നു മാന്യതയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മാണിയും ജോസ് കെ മാണിയും ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഇതു ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നും എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുമെന്നും കെ എം മാണി പറഞ്ഞു. എന്നാല്‍ ,തര്‍ക്കങ്ങളിലും അഭിപ്രായ പ്രകടനങ്ങളിലും ഒന്നും മിണ്ടാതെ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ മൌനം പാലിച്ചു.