മാണിയില്‍ പരിപൂര്‍ണ വിശ്വാസം: തിരുവഞ്ചൂര്‍

ചൊവ്വ, 26 ഫെബ്രുവരി 2013 (12:51 IST)
PRO
PRO
കെ എം മാണിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ എം മാണി മുന്നണി വിടുമെന്നത്‌ വ്യാമോഹം മാത്രമാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തുള്ള ആരെക്കണ്ടിട്ടാണ്‌ മാണി അങ്ങോട്ടു പോകേണ്ടതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

മാണി സംശുദ്ധ രാഷ്ട്രീയത്തിന്റെ ആളാണെന്നും വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫില്‍ നേതാവാരെന്ന്‌ പോലും വ്യക്തതയില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃസ്ഥാനത്തെക്കുറിച്ച്‌ ഉറപ്പ്‌ പറയാന്‍ പോലും അവര്‍ക്കാകുന്നില്ല. മാനം നോക്കി പാര്‍ട്ടിയായി നില്‍ക്കാതെ ആദ്യം അവരുടെ വീട്‌ വൃത്തിയാക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

യുഡിഎഫില്‍ വിള്ളല്‍ ഉണ്ടാക്കാനാണ്‌ സിപിഎമ്മിന്റെ ശ്രമം. യുഡിഎഫില്‍ നിന്ന്‌ ആളുകള്‍ വരുമെന്നതു വെറും വ്യാമോഹമാണ്‌. ജനം തിരസ്കരിച്ചാല്‍ കുതിരക്കച്ചവടം നടത്തുന്നതു ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക