മാഡത്തിനൊപ്പം യുവനടിയും കുടുങ്ങുന്നു?

ബുധന്‍, 12 ജൂലൈ 2017 (13:45 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയും  ഗൂഢാലോചന നടത്തിയതില്‍ ദിലീപും അറസ്റ്റിലായി കഴിഞ്ഞു. കേസിലെ സുപ്രധാന തെളിവികള്‍ പൊലീസിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇനിയും പുറത്ത് വരാത്ത് ചില പേരുകള്‍ നടിയെ ആക്രമിച്ചതിന് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.  
 
കേസില്‍ ദിലീപും പള്‍സര്‍ സുനിയും അറസ്റ്റിലായതോടെ ഇനി പൊലീസി അന്വേഷിക്കുന്നത് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞ മാഡത്തെയും സംശയനിഴലിലുള്ള യുവനടിയേയും പൂട്ടാനാണ് എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധനും അമ്മ ശ്യാമളയും സംശയ്ത്തിന്റെ നിഴലിലുള്ളവരാണ്. 
 
കേസില്‍ കാവ്യയ്ക്കെതിരെ കാവ്യയുടെ വസ്ത്ര വ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് തന്നെ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന വാര്‍ത്തയുണ്ട്. ഇതിനോടൊപ്പം ഒരു യുവനടിയുടെ പേരും പറഞ്ഞിരുന്നു. ഈ യുവനടിക്ക് ക്വട്ടേഷനുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നത്.  
 
ഈ നടിയെ ചോദ്യം ചെയ്തിരുന്നുവെന്നും തമ്മനത്തെ നടിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം ഈ നടിയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മാത്രമല്ല കാവ്യ മാധവനും അമ്മ ശ്യാമളയും ആണ് ഈ മാഡമെന്ന തരത്തിലും കഥകള്‍ ഏറെ പ്രചരിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക