തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്‌ചയുണ്ടായ മഴക്കെടുതിയിലെ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വിഎസ് ശിവകുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പൂര്‍ണ്ണസജ്ജമാണെന്നും നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പിന് ശേഷം അര്‍ഹരായവര്‍ക്ക്
റവന്യു, ഫയര്‍ഫോഴ്‌സ്, പോലീസ്, കെഎസ്‌ഇബി വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ശക്തമായ മഴയിലും കാറ്റിലുമുണ്ടാകുന്ന തടസങ്ങള്‍ നീക്കം ചെയ്യുന്നതിനായിറേറ്റ് കോണ്‍ട്രാക്‌റ്റ് പ്രകാരം ക്രെയിന്‍, ജെസിബി സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി. മരങ്ങള്‍ വീണുണ്ടായ ഗതാഗത-വൈദ്യുതി തടസ്സങ്ങള്‍ നീക്കംചെയ്യുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ക്കും വില്ലേജ്‌ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുെണ്ടന്ന് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.