മോശം സിനിമയ്ക്ക് പോലും 'മികച്ചതെന്ന്' സർട്ടിഫിക്കേറ്റ് നൽകുന്നു, നിരൂപകരില്ലാത്ത മല‌യാള സിനിമ: ഹരിഹരൻ

ശനി, 21 ജനുവരി 2017 (08:37 IST)
നിരൂപകരില്ലാത്ത മലയാളസിനിമാ മേഖലയെ പരിഹസിച്ച് സംവിധാകയനും നിര്‍മാതാവുമായ ഹരിഹരന്‍ രംഗത്ത്. മലയാള സിനിമയ്ക്ക് നല്ല നിരൂപകരില്ലെന്ന് ഹരിഹരൻ വ്യക്തമാക്കി. കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥപുരസ്‌കാരം എഴുത്തുകാരി അപര്‍ണയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുതിനിടെയാണ് സിനിമാമേഖലയിലെ നിരൂപകരുടെ അസാന്ന്യത്തെ കുറിച്ച് പറഞ്ഞത്.
 
മോശം സിനിമയ്ക്ക് പോലും മംഗളപത്രം വായിക്കുന്നവര്‍ മാത്രമാണുള്ളത്. മികച്ച നിരൂപകരില്ലാത്തതിനാല്‍ അപഥസഞ്ചാരം നടത്തു മലയാളസിനിമയെ കടിഞ്ഞാണിടാന്‍ സാധിക്കുകയുള്ളു. കോഴിക്കോടന്റെ അഭാവം സിനിമാനിരൂപണ രംഗത്ത് ഇതുവരെ നികത്തപ്പെട്ടിട്ടില്ല. മികച്ച നിരൂപകരുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മദ്യപാനത്തെ പ്രോത്സാഹിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സിനിമക‌ൾ എന്നതും മറക്കരുത്. - ഹരിഹരൻ പറഞ്ഞു.
 
എല്ലാ വര്‍ഷവും ഫിലിംഫെസ്റ്റിവലുകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി മാത്രം എന്തുകൊണ്ട് ഫെസ്റ്റിവലുകളുണ്ടാകുന്നില്ലെന്നും ഹരിഹരന്‍ ചോദിച്ചു. 

വെബ്ദുനിയ വായിക്കുക