മലമ്പുഴയില്‍ ചാക്ക് രാധാകൃഷ്ണന്‍ തോല്‍‌പിക്കാന്‍ ശ്രമിച്ചെന്ന് വി എസ്

വെള്ളി, 29 നവം‌ബര്‍ 2013 (19:20 IST)
PRO
PRO
മലമ്പുഴയില്‍ ചാക്ക് രാധാകൃഷ്ണന്‍ തോല്‍‌പിക്കാന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ചാക്ക് രാധാകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. ചാക്കിന്റെ ആരോപണത്തെ അവജ്ഞയോടെ തള്ളുന്നതായും വി എസ് പറഞ്ഞു.

സിപിഎം സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസം പാര്‍ട്ടി പത്രത്തില്‍ ചാക്ക് രാധാകൃഷ്ണന്റെ ആശംസ വന്നത് ശരിയായില്ല. പരസ്യം വന്നത് പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക