മലപ്പുറത്ത് നിന്ന് ഒരു ശെല്‍‌വരാജ് ഉടന്‍: പി സി വിഷ്ണുനാഥ്

ബുധന്‍, 25 ഏപ്രില്‍ 2012 (11:42 IST)
PRO
PRO
സി പി എം വിഭാഗീയതയുടെ ഉത്പന്നമാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ. ശെല്‍വരാജിനെ വിലയ്ക്കുവാങ്ങിയെന്നാണ് സി പി എം ആരോപിക്കുന്നത്. ഇങ്ങനെ വില്പനച്ചരക്കാണ് മാര്‍ക്‌സിസ്റ്റ് എം എല്‍ എമാരെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ സി പി എം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ശെല്‍‌വരാജന്മാര്‍ തീരുന്നില്ല. മലപ്പുറം ജില്ലയില്‍ നിന്ന് ഒരു ശെല്‍‌വരാജ് ഉടന്‍ പുറത്ത് വരുമെന്നും വിഷ്ണുനാഥ് പറഞ്ഞു. അതാരാണെന്ന് ഇപ്പോള്‍ പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല. ഇതൊരു മുന്നറിയിപ്പാണ്. വിലയ്ക്കുവാങ്ങിയതാണെന്ന് പിന്നീട് സി പി എം ആരോപിക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് യുവജനയാത്രയ്ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടരുത്. ജാതി മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക