മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ വീണ്ടും സിബിഐ റെയ്ഡ്
ബുധന്‍, 3 ജൂലൈ 2013 (19:22 IST)
PRO
PRO
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ വീണ്ടും സിബിഐ റെയ്ഡ്. ഓഫീസിലെത്തിയ സംഘം രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പാസ്പോര്‍ട്ട് ഓഫീസറെയും ചോദ്യം ചെയ്യും.
മതിയായ രേഖകളില്ലാതെ പണം കൈപ്പറ്റി പാസ്പോര്‍ട്ട് അനുവദിക്കുന്നു, ഇടനിലക്കാര്‍ അനധികൃതമായി ഇടപെടുന്നു തുടങ്ങിയ പരാതികളെത്തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് ഓഫീസില്‍ രണ്ടാമതും റെയ്ഡ് നടത്തിയത്.
നേരത്തെ പാസ്പോര്‍ട്ട് ഓഫീസും ഓഫിസര്‍ കെ അബ്ദുല്‍ റഷീദിന്റെ വീടുമുള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പാസ്പോര്‍ട്ട് ഏജന്്റുമാരെ അറസ്റ്റ് ചെയ്തിരുന്നു.