മിനായില്‍ ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളികളും. മലപ്പുറം ചേലേമ്പ്ര സ്വദേശി അബ്ദുറഹ്മാന് ആണ് മരിച്ച ഒരാള്‍. ഇദ്ദേഹത്തിന് 51 വയസായിരുന്നു. ഭാര്യയ്ക്കൊപ്പമാണ് അബ്ദുറഹ്മാന് ഹജ്ജിനെത്തിയത്. റിയാദില്‍ നിന്നാണ് ഇവര്‍ ഹജ്ജിനുപോയത് എന്നാണ് വിവരം.
കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് മരിച്ചതായാണ് സ്ഥിരീകരിക്കാത്ത മറ്റൊരു റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് മുഹമ്മദ് ഹജ്ജിനായെത്തിയത്.
അപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി ജമീലയ്ക്കും കോട്ടയം അതിരമ്പുഴ സ്വദേശി സക്കിബിനും പരിക്കേറ്റിട്ടുണ്ട്. ലക്ഷദ്വീപ് സ്വദേശി ഷാജഹാനും ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. പരുക്കേറ്റവരില്‍ കൂടുതല്‍ പേരുടെ നിലയും ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.