മമ്മൂട്ടിയോ ലാലോ ആയിരുന്നെങ്കില്‍ മണിയുടെ ഗതി വരില്ലായിരുന്നുവെന്ന് എഡിജിപി

ചൊവ്വ, 21 മെയ് 2013 (15:31 IST)
PRO
PRO
കലാഭവന്‍മണിയുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ വിവാദ നിലപാടുമായി ഇന്റലിജന്‍സ്‌ എഡിജിപി: ടിപി സെന്‍കുമാര്‍. മണിക്കു പകരം സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്കു ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന്‌ സെന്‍കുമാര് ‍വ്യക്തമായി. കേരള പൊലീസ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാഭവന്‍മണി വനപാലകരെ മര്‍ദിച്ച സംഭവത്തില്‍ കേസ്‌ എടുത്ത സാഹചര്യത്തെ വിമര്‍ശിച്ചാണ്‌ സെന്‍കുമാര്‍ രംഗത്തെത്തിയത്‌. മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ, ദിലീപോ ആയിരുന്നെങ്കില്‍ വനപാലകരുടെ സമീപനം വ്യത്യസ്‌തമാകുമായിരുന്നുവെന്ന്‌ സെന്‍കുമാര്‍ കൊല്ലത്തു പറഞ്ഞു. വെള്ളക്കാരെ സല്യൂട്ട്‌ ചെയ്യാനും കറുത്തവരെ ചവിട്ടി തേക്കാനുംമുള്ള സമീപനം ഇന്നും മാറിയിട്ടില്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.

മണിക്കെതിരേ കേസെടുത്ത് പരിശോധന കര്‍ശനമാക്കിയപ്പോള്‍ തൃശൂര്‍ എസ്പിയോട് ഇക്കാര്യം ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക