കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ചില കോൺഗ്രസുകാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ വീടിന് നേരെ പ്രകടനം നടത്താൻ യൂത്ത് കോൺഗ്രസുകാർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഇതിനെതിരെയാണ് ജയരാജന് പ്രതികരിച്ചത്.