മന്ത്രി മുസ്ലീമാണോ എന്നതല്ല, എന്തു ചെയ്തെന്നാണ് പ്രധാനം: അലി

തിങ്കള്‍, 23 ഏപ്രില്‍ 2012 (17:42 IST)
PRO
PRO
മന്ത്രി മുസ്ലീമാണോ എന്നതല്ല, എന്തു ചെയ്തു എന്നു മാത്രമാണ്‌ ജനം നോക്കുകയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യം വരുമ്പോള്‍ ലീഗ്‌ പലര്‍ക്കും മതേതര കക്ഷിയാണ്. എന്നാല്‍ ലീഗ്‌ ഒരു ആവശ്യം പറഞ്ഞാല്‍ വര്‍ഗീയ കക്ഷിയായി മുദ്ര കുത്തുകയാണെന്നും അലി പറഞ്ഞു.

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിച്ചെന്ന് ലീഗും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നതിനിടെയാണ് മഞ്ഞളാം കുഴി അലിയുടെ ഈ പ്രതികരണം.

വെബ്ദുനിയ വായിക്കുക