മന്ത്രിയുടെ മകളുടെ വീട്ടിലും മോഷണം

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (11:08 IST)
മന്ത്രി പി കെ ഗുരുദാസന്‍റെ കൊച്ചുമകളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. കൊച്ചുമകള്‍ ആര്‍ദ്രയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മകള്‍ സീമയുടെ കഴുത്തില്‍ കടന്ന അഞ്ചുപവന്‍റെ മാലയാണ് മോഷ്‌ടിച്ചത്.

കഴിഞ്ഞദിവസം സീമയും, മകള്‍ ആര്‍ദ്രയും, സഹായി വിജയകുമാരിയും ക്ഷേത്രദര്‍ശനത്തിനു പോയിരുന്നു. മടങ്ങിയെത്തി അല്പസമയം കഴിഞ്ഞപ്പോള്‍ വിജയകുമാരി മടങ്ങിപോയി. തുടര്‍ന്ന് സീമ വസ്‌ത്രം മാറാന്‍ മുറിയില്‍ കയറിയപ്പോള്‍ കറന്‍റ് പോവുകയായിരുന്നു. മകള്‍ ആര്‍ദ്രയെ വിളിച്ച് മെഴുകുതിരി കത്തിക്കാന്‍ പറഞ്ഞെങ്കിലും ഒരു ഞരക്കം മാത്രമാണ് സീമ കേട്ടത്.

ഞരക്കം കേട്ട് സീമ എത്തിയപ്പോള്‍ മകളുടെ കഴുത്തില്‍ കത്തിവെച്ച് നില്‍ക്കുന്ന മോഷ്‌ടവിനെയാണ് കണ്ടത്. സീമയോട് മാല ഊരി നല്കാന്‍ മോഷ്‌ടാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സീമ മാല ഊരിനല്കുകയായിരുന്നു. ഭര്‍ത്താവും ദേശാഭിമാനി ജീവനക്കാരനുമായ ജ്യോതി ഡ്യൂട്ടിയിലായിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

വെബ്ദുനിയ വായിക്കുക