മന്ത്രിമാരായ ശേഷം കോടികൾ ഉണ്ടാക്കിയവരോട് മത്സരിക്കില്ലെന്ന് ബാലകൃഷ്ണ പിള്ള

ഞായര്‍, 6 മാര്‍ച്ച് 2016 (17:00 IST)
മന്ത്രിമാരായ ശേഷം കോടികളുണ്ടാക്കിയവരോട് നേരിട്ട് മത്സരിക്കാനുള്ള സാമ്പത്തികസ്ഥിതി തനിക്കില്ലെന്ന അഭിപ്രായവുമായി കേരളത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ ബാലകൃഷണ പിള്ള രംഗത്ത്. ചവറ സീറ്റിൽ മത്സരിക്കുന്നതിനോട് താൽപര്യമില്ലെന്ന സൂചനയും ബാലകൃഷ്ണപിള്ള മാതൃഭൂമി ന്യൂസിന് നല്‍കി.
 
മന്ത്രിമാരായതിനു ശേഷം അഴിമതികളിലൂടെ കോടികൾ സ്വന്തമാക്കിയവരോട് മത്സരിക്കാനില്ല. താന്‍ മത്സസരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് എല്‍ ഡി എഫാണെന്നും അദ്ദേഹം അറിയിച്ചു.
മറ്റു പാര്‍ട്ടികള്‍ സീറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കാത്ത സാഹചര്യത്തിൽ തങ്ങള്‍ എന്തിനാണ് അത് ചെയ്യുന്നതെന്ന് ബാലകൃഷ്ണപിള്ള ചോദിച്ചു. തന്റെ സ്വത്തുക്കളുടെ 90 ശതമാനവും വിറ്റു പോയതായി അദ്ദേഹം അറിയിച്ചു. 
 
കേരള കോണ്‍ഗ്രസ് വിമതരുടെ സ്വാധീനം എല്‍ ഡി എഫ് ഉപയോഗപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടിയെ എതിര്‍ത്ത് വരുന്നവരെ എല്‍ ഡി എഫ് സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. കേരള കോണ്‍ഗ്രസിനുള്ള സീറ്റുകള്‍ ഉമ്മന്‍ചാണ്ടി തിരിച്ച് പിടിക്കും. ജോണി നെല്ലൂരിന് ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക