കുറിയാടി നിവാസിയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണു ഇയാളെ പൊലീസ് പിടികൂടിയത്. ഇയാള്‍ എല്‍.ഐ.സി ഏജന്‍റായ സ്ത്രീയ്ക്ക് കൂടുതല്‍ പോളിസി ലഭിക്കാന്‍ മന്ത്രവാദം നല്ലതാണെന്ന് ഉപദേശിച്ച് വശത്താക്കുകയും കീഴൂരിലെ വീട്ടിലെത്തി മന്ത്രവാദം നടത്തുന്നതിനിടെ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.