മധുരക്കള്ളായ നീര ഉത്പാദനത്തിന് സര്‍ക്കാര്‍ അനുമതി

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (12:08 IST)
PRO
സംസ്ഥാനത്ത് തെങ്ങില്‍ നിന്നുള്ള മധുരക്കള്ളായ നീര ഉത്പാദനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി റിപ്പോര്‍ട്ട്.കള്ള് ചെത്ത് തൊഴിലാളികള്‍ക്കായിരിക്കും നീര ചെത്തുന്നതില്‍ മുന്‍ഗണന.

നിലവിലെ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും ധാരണയായി. നീര ഉദ്പാദനം സംബന്ധിച്ച പ്രയോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണര്‍ അധ്യക്ഷനായ ഉന്നതതതല സമതിയെ ചുമതലപ്പെടുത്തിയിരുന്നു.

ഉന്നതതല സമിതി കഴിഞ്ഞ മെയ് 18ന് റിപ്പോര്‍ട്ട് നല്‍കി.ഇതിന്റെഅടിസ്ഥാനത്തിലാണ് നീര ഉദ്പാദനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.ഇതിനായി ചെത്തുതൊഴിലാളികള്‍ക്ക് പ്രത്യക പരിശീലനവും നല്കും.
നീരയുടെ ഉദ്പാദനം വിതരണം എന്നിവ അബ്കാരി നിയമങ്ങള്‍ അനുസരിച്ച് എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാക്കും.കള്ളുഷാപ്പുകളില്‍ നീര വില്പന നടത്തില്ലെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക