മദ്യപിച്ചെത്തി ഉപദ്രവം; മകളുടെ അടിയേറ്റ് പിതാവ് മരിച്ചു
തിങ്കള്‍, 18 നവംബര്‍ 2013 (11:03 IST)
PRO
മദ്യപിച്ചത്തി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയം മടക്കയില്‍ പനച്ചിക്കയില് സോമനാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മകള്‍ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോമന് സൗമ്യയുടെ ഒന്നര വയസുകാരനായ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
സൗമ്യ വിറകുകമ്പ് ഉപയോഗിച്ച് സോമന്റെ തലയ്ക്കടിക്കുകയായിരുന്നു. മദ്യപിച്ചെത്തുന്ന സോമന് എന്നും വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രക്തം വാര്‍ന്ന് അവശനിലയിലായ സോമനെ മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.