മദ്യപാനം: സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

ശനി, 24 ഓഗസ്റ്റ് 2013 (17:11 IST)
PRO
മദ്യപിച്ച് സ്കൂള്‍ വാഹങ്ങള്‍ ഓടിച്ച സംഭവത്തോട് അനുബന്ധിച്ച് 5 ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വെളുപ്പിനു നടന്ന പരിശോധനയില്‍ സര്‍ക്കാര്‍ - സ്വകാര്യ സ്കൂളുകളിലെ ഡ്രൈവര്‍മാരാണു കുടുങ്ങിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ വിജയന്‍റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ മണക്കാട് ഓക്സിലിയം സ്കൂള്‍ ബസ് ഡ്രൈവര്‍ മഹീന്ദ്രന്‍, വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ ഡ്രൈവര്‍ ബിജീഷ്, കുമാരപുരം സാധന സ്കൂള്‍ ഡ്രൈവര്‍ സെയ്‍നുല്ലാബ്ദീന്‍, സര്‍ക്കാര്‍ സ്കൂളായ കോട്ടണ്‍ഹില്‍ സ്കൂളിലെ അജിത്ത്, പട്ടത്തെ കേന്ദ്രീയ വിദ്യാലയയിലെ ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരെയാണു പിടിച്ചത്.

സിറ്റി പൊലീസ് ഔവര്‍ റെസ്‍പോണ്‍സിബിലിറ്റ്യ് ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ്‌ മിന്നല്‍ പരിശോധന നടത്തിയത് എന്ന് കമ്മീഷണര്‍ വിജയന്‍ പറഞ്ഞു. വിവിധ പൊലീസ് അധികാരികാരികളുടെ നേതൃത്വത്തില്‍ 36 പ്രധാന കേന്ദ്രങ്ങളിലായി 300 ഓളം വാഹനങ്ങളാണു പരിശോധിച്ചത്. പിടിയിലായവരെക്കെതിരെ നടപടി കൂടാതെ ഇവരെ വീണ്ടും ജോലിക്ക് നിയമിക്കരുതെന്ന് സ്കൂള്‍ അധികാരികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക