മദനിയുടെ മോചനത്തിനായി കാതോലിക്ക ബാവ

ബുധന്‍, 23 ജനുവരി 2013 (17:49 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണ തടവില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനായി മാര്‍ ബസോലിയസ്‌ മാര്‍ത്തോമ യാക്കോബ്‌ പ്രഥമന്‍ കത്തോലിക്ക ബാവ. മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ മടിച്ചതാണ്‌ മദനിയുടെ മോചനം നീണ്ടു പോകുന്നതിന്‌ കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു.

മല്‍സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരുടെ ജാമ്യത്തിനായി കേരളത്തിലെ ബിഷപ്പുമാര്‍ രംഗത്തിറങ്ങിയപ്പോള്‍ മുസ്ലിം പണ്ഡിതന്‍മാരില്‍ നിന്ന് മദനിക്ക് വേണ്ടി ശബ്ദമുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മദനി ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ്‌ ഇവര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജീവന്‍ തരാം മദനിയെ തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി പി ഡി പി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക