പാര്‍ട്ടി തന്നെ വിളിച്ചാലും മത്സരിക്കാനില്ലെന്ന് നടി കെ പി എ സി ലളിത. വീണ്ടും വീണ്ടും വിളിക്കുമ്പോള്‍ പാര്‍ട്ടിയോട് കൂടുതല്‍ സ്നേഹം തോന്നുന്നുവെന്നും എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ പി എ സി ലളിത വ്യക്തമാക്കി.
അതേസമയം വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയായി സി പി എം മറ്റൊരാളെ പരിഗണിച്ചിട്ടില്ലെന്ന്കെ രാധാകൃഷ്ണന് എം എല്‍ എ ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. കെ പി എ സി ലളിതയെ തന്നെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി നേതൃത്വം വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിശദമാക്കി കെ പി എ സി ലളിത വീണ്ടും രംഗത്ത് വന്നത്. വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയായി കെ പി എ സി ലളിതയെ സി പി എം പരിഗണിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ വ്യാപക പോസ്റ്റര്‍, പ്രതിഷേധ പ്രകടനങ്ങള്‍ മണ്ഡലത്തില്‍ നടന്നിരുന്നു. ഇതിനു പിന്നാലെ മത്സരിക്കാനില്ലെന്ന തീരുമാനവുമായി കെ പി എ സി ലളിത രംഗത്തെത്തിയിരുന്നു.