മണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ല: ചെന്നിത്തല

ഞായര്‍, 31 ജനുവരി 2010 (11:36 IST)
PRO
PRO
മൂന്നാറില്‍ ടാറ്റയുടെ ചെക്ക് ഡാം പൊളിക്കാന്‍ അനുവദിക്കില്ലെന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ കെ മണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച ചെക്ക് ഡാമുകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും ദേവികുളം മുന്‍ എം എല്‍ എയുമായ എ കെ മണി പ്രസ്താവിച്ചിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞത്.

ഡാം പൊളിക്കാന്‍ ശ്രമിച്ചാല്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയും. ടാറ്റയെ മറയാക്കി വന്‍കിട കൈയേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് മൂന്നാറില്‍ നടക്കുന്നത്. തടയണ നിര്‍മ്മിച്ചത് നിയമവിരുദ്ധമാണെങ്കില്‍ പൊളിച്ചു മാറ്റുകയല്ല ഏറ്റെടുക്കുകയാണ് വേണ്ടതെന്നും മണി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക