കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധാകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തു. ഒപ്പം, മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവറേയും ചോദ്യം ചെയ്യുന്നതിനായി ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ അപ്പുണ്ണി ഇന്ന് ആലുവ പൊലീസ് ക്ലാബില്‍ ഹാജരായിരുന്നു.
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ അപ്പുണ്ണിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. കേസില്‍ തനിക്ക് പങ്കില്ലെന്നും മാപ്പു സാക്ഷിയാക്കാന്‍ ആലോചനകള്‍ നടക്കുണ്ടെന്നും കാണിച്ച് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിന് ഭയപ്പെടണം എന്ന് ചോദിച്ച് കോടതി ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിനെ അറസ്റ്റ ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണി.