സംഘടന രൂപീകരിക്കുന്നത് ആ മേഖലയിലെ എല്ലാവരേയും അറിയിച്ചുകൊണ്ടല്ല. വളരെ കുറച്ച് പേരുടെ മനസ്സിലാണ് ഈ ഐഡിയ ഉദിച്ചത്. 20 പേരടങ്ങുന്ന ഒരു വാട്ട്സാപ് ഗ്രൂപ്പിലാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടന്നതെന്ന് സജിത വ്യക്തമാക്കുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സജിത കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
സംഘടന രൂപീകരിച്ച് കഴിഞ്ഞാല്‍ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് രജിസ്‌ട്രേഷന്‍ ആണ്. അത് പൂര്‍ത്തിയായാല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങും എന്നും സജിത വ്യക്തമാക്കുന്നുണ്ട്. സെപ്തംബര്‍ മാസത്തോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. അതിന് ശേഷം സിനിമ രംഗത്തുള്ള എല്ലാ സ്ത്രീകളേയും സംഘടനയിലേക്ക് ക്ഷണിക്കും. അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം എന്നും സജിത മഠത്തില്‍ പറയുന്നു.