മകളെ പീഡിപ്പിക്കാന്‍ പിതാവിന്റെ ശ്രമം

ചൊവ്വ, 30 ജൂലൈ 2013 (19:23 IST)
PRO
PRO
മദ്യലഹരിയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പൊലീസ് പിടിയില്‍. കാട്ടാക്കട ആലമുക്ക് പാറപൊറ്റ വീട്ടില്‍ അബ്ദുല്‍ റഹ്മാനാണു പീഡനശ്രമത്തിനു പൊലീസ് പിടിയിലായത്.

ഞായറാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തിയ അബ്ദുല്‍ റഹിമാന്‍ ഭാര്യ ഷാജിമയെ ക്രൂരമായി മര്‍ദ്ദിച്ചു വീട്ടിനു വെളിയിലാക്കി കതകടച്ചു. പിന്നീട് വീട്ടിലുണ്ടായിരുന്ന 14, 17 വയസ്സുള്ള പെണ്‍മക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ കുട്ടികളെ വീണ്ടും മര്‍ദ്ദിക്കുകയും മണ്ണണ്ണ എടുത്ത് മൂത്ത കുട്ടിയുടെ തലയിലൊഴിക്കുകയും ചെയ്തു.

ഭയന്ന കുട്ടികള്‍ അലമുറയിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ഭാര്യയും ബലംപ്രയോഗിച്ച് വാതില്‍ തുറന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഇതിനിടെ വിവരം പൊലീസിനെയും അറിയിച്ചിരുന്നു.

മൂത്തകുട്ടിയെ മണ്ണെണ്ണ ഒഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലാവുകയും പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അബ്ദുള്‍ റഹിമാന്‍ പലപ്പോഴും ഭാര്യയേയും കുട്ടികളെയും മൃഗീയമായി മര്‍ദ്ദിക്കുകയും മറ്റു തരത്തില്‍ ഉപദ്രവിക്കുകയും പതിവായിരുന്നെന്ന് അയല്‍ക്കാര്‍ ആരോപിക്കുന്നു. സ്ഥലത്തെത്തിയ പൊലീസ് അബ്ദുല്‍ റഹിമാനെ കസ്റ്റഡിയിലെടുത്തു.

വെബ്ദുനിയ വായിക്കുക