കാടാമ്പുഴയിൽ കഴിഞ്ഞ മെയ് ഇരുപത്താറിനാണ് യുവതിയും മകനും മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്. കാടാമ്പുഴ പള്ളിക്കണ്ടത്ത് വലിയ പീടിയേക്കാൾ മറയ്ക്കാരുടെ മകൾ ഉമ്മുസൽമ എന്ന ഇരുപത്തെട്ടുകാരിയും മകൻ ദിൽഷാദ് എന്നിവരുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കാണപ്പെട്ടത്. ഉമ്മുസൽമയുമായി മുഹമ്മദ് ഷെരീഫിന് അടുപ്പമുണ്ടായിരുന്നു എന്ന കണ്ടെത്തിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫിന് ഇതിൽ പങ്കുണ്ടെന്ന് കണ്ടതും കസ്റ്റഡിയിലെടുത്തതും.
യുവതിയുടെ ആദ്യ വിവാഹം ഒരു വര്ഷം മുമ്പാണ് ഒഴിഞ്ഞത്. തുടർന്ന് വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ മുഹമ്മദ് ഷെരീഫുമായി അടുക്കുകയും ചെയ്തു. ഇതിനിടെ ഉമ്മുസൽമ ഗര്ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ യുവതിയുടെ നവജാത ശിശു മരിക്കുകയും ചെയ്തു. എന്നാൽ വിവാഹആവശ്യത്തിനു വഴങ്ങാതിരുന്ന മുഹമ്മദ് ഷെരീഫ് ഇവരുടെ വീട്ടിലെത്തി കഴുത്തിൽ ഷാൾ മുറുക്കി യുവതിയെയും മകനെയും വധിക്കുകയായിരുന്നു.