സംസ്ഥാനത്ത് കൃത്രിമമായും നിയമവിരുദ്ധമായും ബിനാമി ഇടപാടുകളിലൂടെ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചതായി മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
എല്ലാ ജില്ലകളിലും ഇതിനായി രൂപീകരിച്ച ഡപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് ആന്‍റ് ഇന്‍സ്പെക്ഷന്‍ വിങ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുയാണ്. വില്ലേജ് - താലൂക്ക് ആഫീസുകള്‍, സര്‍വ്വേ - രജിസ്ട്രേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന രേഖകളുടെ പരിശോധന അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.
ഈ പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോക്കുവരവ് റദ്ദാക്കാനും ഭൂപരിഷ്കരണനിയമത്തിന് വിരുദ്ധമായി ഭൂമി വാങ്ങുന്നത് തടയുന്നതിനും കൂടുതല്‍ ഭൂമി കൈവശം വെച്ചവരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.