ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക സെല്‍

ബുധന്‍, 25 ഫെബ്രുവരി 2009 (09:59 IST)
ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാനും, നിയന്ത്രിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും എല്ലാ ജില്ലകളിലും പ്രത്യേക സെല്‍ രുപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

മൂന്നാറില്‍ വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും 1977 ല്‍ സര്‍ക്കാരില്‍ നിക്ഷിപ്‌തമായ ഭൂമിയാണിതെന്നും റവന്യൂമന്ത്രി പറഞ്ഞു.

ചെങ്ങറയില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഭൂമി നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍, അര്‍ഹതപ്പെട്ടവര്‍ ഭൂമിക്ക് അപേക്ഷ നല്‍കുന്നതിനു പകരം ബാഹ്യശക്തികളുടെ ഇടപെടലുകള്‍ക്ക് വഴങ്ങി ഭൂമി വിതരണം തടസപ്പെടുത്തുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചെങ്ങറയില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക