ഭൂചലനങ്ങള്‍ തുടരുന്നു: ഇടുക്കിയില്‍ ജനം ഭീതിയില്‍

ശനി, 10 മാര്‍ച്ച് 2012 (09:36 IST)
PRO
PRO
ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 3. 47 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു തവണ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. റിക്ടര്‍ സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

ചെറുതോണി, വളകോട്‌, കട്ടപ്പന, കുമളി, പീരുമേട്‌ മേഖലകളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലായതിന്റെ പശ്ചാത്തലത്തില്‍ നേരിയ ഭൂചലനം പോലും ഭയത്തിനിടയാക്കുന്നുണ്ട്.

നേരിയ ഭൂചലനമായതിനാല്‍ കാര്യമായ പ്രകമ്പനം അനുഭവപ്പെട്ടില്ല. കഴിഞ്ഞ പത്ത്‌ മാസത്തിനിടെ ഇടുക്കിയില്‍ രേഖപ്പെടുത്തുന്ന മുപ്പത്തിനാലമത്തെ ഭൂചലനമാണിത്‌. തിങ്കളാഴ്ച പുലര്‍ച്ചെയും റിക്ടര്‍ സ്കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനം ഇവിടെ അനുഭവപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക