ഭീഷണി വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഞായര്‍, 22 മാര്‍ച്ച് 2015 (15:53 IST)
തന്നോട് ഭീഷണി വേണ്ടെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയി നിയമിതനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തന്നെ എതിര്‍ക്കുന്നവരുടെ ലക്‌ഷ്യം അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
 
ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തുമെന്നും ചില കണക്കുകള്‍ പുറത്തുവിടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇതുമായി സഹകരിക്കാന്‍ തയ്യാറാകുന്നവരെ തിരിച്ചു കൊണ്ടുവരുമെന്നും ഉണ്ണിത്താന്‍ തൃശൂരില്‍ പറഞ്ഞു.
 
അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താനെ അനുകൂലിച്ച് നടനും സംവിധായകനുമായ സലിം കുമാര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സലിം കുമാര്‍ ബോര്‍ഡ് യോഗങ്ങളില്‍ ഒന്നും പങ്കെടുക്കാറില്ലെന്ന് ഇടവേള ബാബു പറഞ്ഞു. കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ ആ‍ണ് ഇടവേള ബാബു. രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാന്‍ ആക്കിയതില്‍ പ്രതിഷേധിച്ച് രാജിക്ക് ഒരുങ്ങുകയാണ് ഇടവേള ബാബു.

വെബ്ദുനിയ വായിക്കുക