ഭീകരര്‍ക്കായുള്ള മിന്നല്‍ പരിശോധന; ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നും അരലക്ഷം രൂപ പിടികൂടി

ചൊവ്വ, 27 ഓഗസ്റ്റ് 2013 (12:51 IST)
PRO
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിന്ന് പിഴയായി റയില്‍വേയ്ക്ക് ഒറ്റദിവസം കൊണ്ട് ലഭിച്ചത് 54,180/- രൂപ.

സംസ്ഥാനത്തേക്ക് ലഷ്‍കര്‍ ഇ തോയ്ബാ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേയില്‍ പരിശോധന നടത്തവേയായിരുന്നു ഈ മിന്നല്‍ പരിശോധന.

ടിക്കറ്റില്ലാത്ത യാത്രക്കാര്‍, സീസണ്‍ ടിക്കറ്റ് കാലാവധി കഴിഞ്ഞും യാത്ര ചെയ്തവര്‍, ഫുട് ബോര്‍ഡില്‍ യാത്ര ചെയ്തവര്‍ എന്നിവരില്‍ നിന്നാണു പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചര മണി മുതല്‍ ഉച്ചവരെയായിരുന്നു പരിശോധന.

ആര്‍പിഎഫ്, റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗം എന്നിവ സം‍യുക്തമായാണു പരിശോധന നടത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനു പുറമേ, വര്‍ക്കല, പേട്ട, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും പറവൂര്‍ സ്റ്റേഷനിലും പരിശോധന നടത്തി.

വെബ്ദുനിയ വായിക്കുക