ഭര്‍ത്താവ് മരിച്ച സ്ഥലത്ത് ഭാര്യയും കുട്ടികളും ട്രെയിനിടിച്ചു മരിച്ചു
വ്യാഴം, 13 മാര്‍ച്ച് 2014 (15:34 IST)
PRO
PRO
ട്രെയിനിടിച്ച് ഭര്‍ത്താവ് മരിച്ച സ്ഥലത്തു തന്നെ ഭാര്യയും കുട്ടികളും മരിച്ച നിലയില്‍ . ആഴ്ചകള്‍ക്ക് മുമ്പ് ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച മനോവിഷമത്തില്‍ ഭാര്യയും കുട്ടികളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതാണെന്ന് കരുതുന്നു.
ഗുജറാത്തിലെ ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ ബല്‍രാജ് എന്നയാള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഈ വിഷമത്തില്‍ തകഴി സ്വദേശിനിയായ ഭാര്യ അമ്പിളി, മക്കളായ നന്ദന, ഹരിനന്ദന എന്നിവരാണു വീട്ടുകാരറിയാതെ പുലര്‍ച്ചെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.
ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് കേസെടുത്തതായി വെളിപ്പെടുത്തി.