ഭരണത്തില്‍ സുതാര്യത വേണമെന്ന് ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തൊടെയെന്ന് തിരുവഞ്ചൂര്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (13:54 IST)
PRO
ഭരണത്തില്‍ സുതാര്യത വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഭരണത്തില്‍ സുതാര്യത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണെന്നും അത് തന്നെയാണ് രമേശും പറഞ്ഞതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും അതിനുശേഷം മറ്റു കാര്യങ്ങളെ കുറിച്ച് ആലോചിക്കാമെന്നും അന്വേഷണത്തില്‍ ഇപ്പോൾ ഇടപെടേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.