ബോട്ടപകടം: മന്ത്രിമാര്‍ തേക്കടിയിലേക്ക്

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (21:27 IST)
ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ദുരന്തമുണ്ടായ തേക്കടിയിലേക്ക് സംസ്ഥാനമന്ത്രിമാര്‍ തിരിച്ചു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പി ജെ ജോസഫ് എന്നിവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചു.

വെബ്ദുനിയ വായിക്കുക