വിവിധ കേസുകളില്‍ പ്രതിയായ പിടിച്ചുപറിക്കാരന്‍ കൂടിയായ മൂന്നാംമൂട് ഹരിത നഗര്‍ തെക്കേ മങ്കാരത്ത് വീട്ടില്‍ ശരവണന്‍ എന്ന 26 കാരനെ ബൈക്ക് മോഷണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മണ്ണറക്കോണം പെട്രോള്‍ പമ്പില്‍ ബൈക്കിന്‍റെ നമ്പര്‍ മാറ്റി ഇന്ധനം നിറയ്ക്കാന്‍ എത്തിയ സമയത്തായിരുന്നു പ്രതി പിടിയിലായത്.
വഞ്ചിയൂരില്‍ വച്ച് ബാങ്കില്‍ അടയ്ക്കാന്‍ ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന 3.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും അരയല്ലൂരില്‍ സ്ത്രീയുടെ ഒന്നേകാല്‍ പവന്‍റെ മാല തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.