ബൈക്ക് തടഞ്ഞുനിര്‍ത്തി 13 പവന്റ മാല കവര്‍ന്നു

വ്യാഴം, 2 മെയ് 2013 (13:56 IST)
PRO
PRO
ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി 13 പവന്‍റെ മാല കവര്‍ന്ന കേസിലെ രണ്ട് പേരെ പൊലീസ് പിടികൂടി.

മാവേലിക്കര പേള പുന്നമൂട്ടില്‍ സുനില്‍ ഭാസ്കര്‍ എന്നയാളെ തടഞ്ഞു നിര്‍ത്തി മാലകവര്‍ന്ന കേസില്‍ പുതിയകാവില്‍ നീതി വസ്ത്രാലയം നടത്തുന്ന തൃപ്പൂണിത്തുറ ചക്കരപ്പറമ്പ് സ്വദേശി കെ എസ് ലിജു എന്ന 35 കാരനെയും പരവൂര്‍ തത്തമ്പള്ളി കല്‍പ്പടവില്‍ ഷാന്‍ എന്ന ചക്കു എന്ന 24 കാരനെയുമാണ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റു രണ്ട് കൂട്ടുപ്രതികളെയും ഉടന്‍ തന്നെ പിടികൂടുമെന്ന് മാവേലിക്കര സി ഐ അറിയിച്ചു. മാന്നാര്‍ സ്വദേശി വൈശാഖ് എന്നയാളില്‍ നിന്നാണ്‌ ഷാന്‍ മറ്റു കൂട്ടുപ്രതികള്‍ എന്നിവരെ കുറിച്ച് വിവരം ലഭിച്ചത് എന്ന് പൊലീസ് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക