ബീഫ് വേണോ? അങ്കമാലിക്ക് പോരെ : എംഎല്‍എ റോജി എം ജോൺ

ശനി, 27 മെയ് 2017 (07:47 IST)
രാജ്യത്ത് കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം വന്നത് മുതൽ കേരളത്തിൽ പരക്കെ പ്രതിഷേധമാണ്. നിരവധി പ്രമുഖർ ഇതിനെതിരെ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. മോദി സർക്കാർ കൊണ്ടുവന്ന ഉത്തരവിനെതിരെ വെല്ലുവിളിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്.     
 
ബീഫ് വേണ്ടവര്‍ അങ്കമാലിക്ക് പോരെയെന്നും ഇവിടെ ഒരു മുടക്കവും ഉണ്ടാവില്ല എന്നായിരുന്നു സംഭവത്തിൽ റോജി എം ജോണിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് റോജി തന്റെ  പ്രതികരണം അറിയിച്ചത്. രാജ്യത്ത് കന്നുകാലി കശാപ്പ് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്‍ പ്രതികരിച്ചിരുന്നു.
 
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം ഉപയോഗിച്ചാണ് ഉത്തരവ്. മോദി സർക്കാരിന്റെ ഈ തീരുമാനം മതസ്പര്‍ദ്ധ വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക