ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബവുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ ബി നിലവറ പലതവണ തുറന്നതാണെന്നാണ് അമിക്കസ് ക്യൂറി വിനോദ് റായിയുടെ നിലപാട്.