വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഒ രാജഗോപാല്‍ നേമത്തും കുമ്മനം രാജശേഖരന് വട്ടിയൂര്‍ക്കാവിലോ ആറന്മുളയിലോ മത്സരിച്ചേക്കും. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ഒ രാജഗോപാല്‍. എന്നാല്‍ രാജഗോപാല്‍ മത്സരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ് നേമത്ത് മത്സരിക്കാന്‍ തയ്യാറായത്.