സിപിഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം ജെഎസ്എസ് നേതാവ് കെ ആര് ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. ഗൗരിയമ്മയുടെ ചേര്‍ത്തലയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മകളുടെ വിവാഹത്തിന് ഗൗരിയമ്മയെ ക്ഷണിക്കാനെത്തിയതായിരുന്നു ബിനോയ് വിശ്വം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഗൗരിയമ്മ തന്നെയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിനോയ് വിശ്വം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.